hidden treasure found in sudan pyramid
ലോകാത്ഭുതങ്ങളില്‍ ഒന്നെന്ന വിശേഷണം പിരമിഡുകളെ സംബന്ധിച്ച് ഒന്നുമല്ല. കാരണം ലോകാത്ഭുതം എന്നതിലുപരി ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണ് ഓരോ പിരമിഡുകളും. ഒരേ സമയം വിസ്മയിപ്പിക്കുകയും, ഭയപ്പെടുത്തുകയും, ഒരായിരം രഹസ്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയും ചെയ്യുന്ന മറ്റൊരു നിര്‍മ്മിതിയും ലോകത്തിലില്ല. പിരമിഡുകള്‍ എങ്ങനെ നിര്‍മ്മിച്ചു എന്നതിനുപോലും ഇപ്പോഴും കൃത്യമായ ഉത്തരമില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ പിരമിഡിനകത്തെ രഹസ്യങ്ങള്‍ തേടി പോകുന്നു, പക്ഷേ ഇന്നും അത് മുഴുവനായി കണ്ടെത്താനോ മനസ്സിലാക്കാനോ സാധിച്ചിട്ടില്ല.